Posts

ഇസ്‌ലാമിക സംസ്‌കൃതിയെ വിളംബരപ്പെടുത്തുന്ന എക്‌സിബിഷനുകള്‍

Image
ഇസ്‌ലാമിക സംസ്‌കാരത്തെയും പൈതൃകത്തെയും കുറിച്ച് ആസ്ത്രേലിയയിലും ലണ്ടനിലും  നടക്കുന്ന എക്‌സിബിഷനുകള്‍ ഇസ്‌ലാമിക ലോകം മനുഷ്യരാശിക്ക് നല്‍കിയ മഹത്തായ സംഭാവനകളെ പരിചയപ്പെടുത്തുന്നു. ഈ എക്‌സിബിഷനുകള്‍  ഇസ്‌ലാമിന് ഹിംസാത്മകമായ ചരിത്രമേയുള്ളൂ എന്ന ചരിത്ര വായനക്കൊരു തിരുത്തെഴുത്താണ്. ആര്‍ട്ട് ഗാലറി ഓഫ് ആസ്‌ത്രേലിയ  (AGSA )  'No God but God: The Art of Islam’ എന്ന പേരില്‍ ആസ്‌ത്രേലിയയില്‍ ഇസ്‌ലാമിക കലയെയും സംസ്‌കാരത്തെയും  നാഗരിക വളര്‍ച്ചയെയും അടയാളപ്പെടുത്തുന്ന എക്‌സിബിഷന്‍ നടന്നുവരുന്നു്ണ്ട്. 'അല്ലാഹു സുന്ദരനാണ്, അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു' എന്ന നബിവചനമാണ് ഈ എക്‌സിബിഷന്റെ പ്രചോദന വാക്യം. 2005-ലാണ് AGSA  ഇസ്‌ലാമിക് ആര്‍ട്ട് ഗാലറി തുറന്നത്...." More reading: http://www.prabodhanam.net/article/8470/700

An appraisal of the West Asian experts’ analysis

Image
"Every society has their own parameter to assess their socio-political engagements. To have a nuanced understanding on the region, one must have to look into the dynamics of the society that how they hold their religion custom, culture and ways of operating their own political structure and governing systems. Most of the west Asian experts do not consider this substantial factor in their regional analysis. Rather, their studies prefer their own conceptual frameworks to analyze the socio-political functioning. These scholars selectively focus on the controversial and debatable segments of the society and eagerly generalize as a whole. These kinds of research and societal criticism only help stimulate the pre-determined contemplations and distorted picture outside the region. Their tendency to intentionally ignore the regional dynamics and diversified socio-political dimensions worsened the region’s image and moreover accelerated the hatred and enmity towards the people of West Asi

വംശീയ ഉന്മൂലനത്തിന്റെ വക്കില്‍ താതാരി മുസ്‌ലിംകള്‍ (Tatari Muslims)

Image
"ക്രിമിയയിലെ താതാരീ മുസ്‌ലിംകള്‍ക്കെതിരെ റഷ്യന്‍ ഭരണകൂട ഭീകരത രൂക്ഷമാകുന്നു. പതിനഞ്ചാം നൂറ്റാണ്ടു മുതല്‍  ക്രിമിയയില്‍ താമസിക്കുന്ന താതാരീ മുസ്‌ലിംകള്‍ക്കെതിരെ റഷ്യന്‍ ഭരണകൂടം ക്രൂരമായ മര്‍ദനമുറകളാണ് സ്വീകരിക്കുന്നത്. 2014-ല്‍ ഉക്രയ്‌നിലെ ക്രിമിയന്‍ പ്രവിശ്യ റഷ്യ പിടിച്ചെടുക്കുകയും റഷ്യയുടെ ഭാഗമാക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് താതാരി മുസ്‌ലിംകള്‍ ഭവനരഹിതരാവുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തിരുന്നു....." More Reading.... http://www.prabodhanam.net/article/8314/691

ദാവൂദ് ഒഗ്‌ലുവും കൂട്ടുകാരും പുതിയ പാര്‍ട്ടിയുണ്ടാക്കുന്നു

Image
"മുന്‍ തുര്‍ക്കി പ്രധാനമന്ത്രിയും തുര്‍ക്കി വിദേശകാര്യ നയത്തിന്റെ ഉപജ്ഞാതാവുമായ അഹ്മദ് ദാവൂദ് ഒഗ്‌ലു എ.കെ പാര്‍ട്ടിയില്‍നിന്നും രാജിവെച്ചു. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹമിപ്പോള്‍. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് ശക്തമായ എതിരാളിയായി മാറുകയാണ് ദാവൂദ് ഒഗ്‌ലുവിന്റെ ലക്ഷ്യം. പുതിയ  പാര്‍ട്ടി  രൂപീകരിക്കേത് ചരിത്രപരമായ  ഉത്തരവാദിത്തമായാണ് അദ്ദേഹം കാണുന്നത്....." more reading http://www.prabodhanam.net/article/8347/693

ഫുആദ് സെസ്‌ഗിന്റെ(Fuat Sezgin, 1924-2018) ശാസ്ത്ര ചരിത്ര ലോകം

Image
"2018 ജൂൺ 30 ന് അന്തരിച്ച ലോക പ്രശസ്ത തുർക്കിഷ് ചരിത്രകാരൻ ഇസ്‌ലാമിക ലോകത്തെ സുവർണ്ണ കാലഘട്ടത്തിലെ പണ്ഡിതപാരമ്പര്യത്തെ ഓർമ്മപ്പെടുത്തുന്ന ബഹുമുഖ പ്രതിഭയായിരുന്നു. ഇരുപത്, ഇരുപത്തിയൊന്ന് നൂറ്റാണ്ടുകളിൽ മുസ്‌ലിംകൾക്ക് സംഭവിച്ച, സംഭവിച്ചുകൊണ്ടിരിക്കുന്ന വൈജ്ഞാനിക സ്തംഭനാവസ്ഥകൾക്കും, യൂറോ സെൻട്രിക്, ഓറിയന്റലിസ്റ് രചനകളിലൂടെ മുസ്‌ലിം സമൂഹത്തിൽ രൂപപ്പെട്ടുവന്ന മോഡേണിസ്റ്റുകൾക്കിടയിലും ഒരു അപവാദമായിരുന്നു സെസ്‌ഗിൻ. വൈജ്ഞാനിക രംഗത്ത് നാലാം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെയുള്ള മധ്യകാല പണ്ഡിതന്മാരുടെ സംഭാവനകളിൽ അഭിമാനം കൊള്ളുകയും അവരുടെ കൃതികളെ അടിസ്ഥാനമാക്കി ഗവേഷണ പഠനങ്ങൾക്ക് നേതൃത്ത്വം നൽകുകയും ചെയ്തിരുന്ന പണ്ഡിതനായിരുന്നു അദ്ദേഹം....." more reading https://tibaq.in/sezgin-science-history/

ശുലെ യുക്‌സൽ ശെൻലർ (Şule Yüksel Şenler) തുർക്കിയുടെ മാൽകം എക്സ്

Image

പുനരാലോചന തേടുന്ന ഇസ്‌ലാമിക രാഷ്ട്രീയ പഠനങ്ങൾ

Image
"ഇസ്‌ലാമിക വൈജ്ഞാനിക വ്യവഹാര മേഖലകളില്‍ 16-ാം നൂറ്റാണ്ടിന്റെ ആദ്യ പാദം വരെയെങ്കിലും മുസ്‌ലിം പണ്ഡിതരുടെ അമൂല്യ സംഭാവനകള്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം എല്ലാ ശാസ്ത്ര വിഷയങ്ങളിലും, വിശിഷ്യാ സാമൂഹ്യശാസ്ത്ര മേഖലകളില്‍ മുസ്‌ലിം പണ്ഡിതരുടെ വൈജ്ഞാനിക സംഭാവനകള്‍, പക്ഷേ ആധുനിക ലോകത്തില്‍ കൂടുതലും തമസ്‌കരിക്കപ്പെടുകയാണുണ്ടായത്. ഇസ്‌ലാമിക ലോകത്ത് പോലും ഈ ശാസ്ത്ര വിഷയങ്ങളിലെല്ലാം യൂറോപ്യന്‍ ചിന്തകരുടെ വൈജ്ഞാനിക വ്യവഹാരങ്ങള്‍ക്കാണ് കൂടുതല്‍ പ്രചാരം ലഭിച്ചത്. സാമ്രാജ്യത്വം, അധിനിവേശം, കോളനിവല്‍ക്കരണം എന്നിവയെല്ലാം ഗൗരവമാർന്ന ഈ സാഹചര്യത്തിന് കളമൊരുക്കിയിട്ടുണ്ട്. പ്രാദേശികമായ ചിന്തകള്‍ക്കുപരി അധിനേവേശകന്റെ ആശയത്തിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചത് അറബ്-മുസ്‌ലിം നാടുകളിലെയും മറ്റു പ്രദേശങ്ങളിലെയും മുസ്‌ലിം ചിന്തകരുടെ രചനകളും ആശയങ്ങളെയും അവഗണിക്കുന്നതിന് പ്രധാന കാരണമായി തീര്‍ന്നു. അധികാരം, ശക്തി, ജനസമ്മതി, സാമൂഹികനിര്‍മ്മാണം, രാഷ്ട്ര വികാസം എന്ന് തുടങ്ങി ദേശനിര്‍മ്മാണത്തിലെ ഒട്ടുമിക്ക വിഷയങ്ങളിലും മുസ്‌ലിം പണ്ഡിതരുടെ ചിന്തകള്‍ ഇന്നും ലഭ്യമാണ്. ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനത