Posts

Showing posts from 2018

തുർക്കിയുടെ സയ്യിദ് ഖുതുബും മൗലാനാ മൗദൂദിയും

Image
തുർക്കിയുടെ സയ്യിദ് ഖുതുബും മൗലാനാ മൗദൂദിയും ആധുനിക തുര്‍ക്കിയില്‍ ഇസ്‌ലാമിക ചിന്തയുടെ വളര്‍ച്ചയിലും നവജാഗരണത്തിലും തുര്‍ക്കിഷ് വംശജരെ പോലെതന്നെ ഇസ്‌ലാമിക ലോകത്തെ പ്രമുഖ ചിന്തകരുടെയും സംഭാവനകള്‍ പ്രസ്താവ്യമാണ്. കമാലിസ്റ്റ്, സെക്കുലറിസ്റ്റ് രാഷ്ട്രീയ സാമൂഹിക ഘടനക്കെതിരെ ഇസ്‌ലാമിക ഭൂമികയില്‍ നിന്ന് ശബ്ദമുയര്‍ത്താന്‍ ഇവരുടെയും ചിന്തകള്‍ ഏറെ സഹായിച്ചിട്ടുണ്ട്. ഇസ്‌ലാമിക സാമൂഹിക ഘടന, സംസ്കാരം, സംസ്കരണം, രാഷ്ട്ര നിര്‍മ്മാണം എന്ന് തുടങ്ങി എല്ലാ മേഖലകളിലും ഈ പണ്ഡിതവര്യന്മാരുടെ ചിന്തകള്‍ സ്വാധീനിച്ചിട്ടുണ്ട്. സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി, സയ്യിദ് ഖുത്വുബ്, അലി ശരീഅത്തി എന്നിവരാണ് ഇവയില്‍ പ്രമുഖര്‍. 1950 കളില്‍ ബഹുകക്ഷിഭരണം തുര്‍ക്കിയില്‍ രൂപപ്പെടുത്തിയ സ്വതന്ത്രമായ സാമൂഹിക- രാഷ്ട്രീയ സാഹചര്യം ഇവരുടെ രചനകള്‍ തുര്‍ക്കിയില്‍ പ്രചാരം നേടാന്‍ കാരണമായി. സയ്യിദ് ഖുത്വുബിന്‍റെയും മൗലാനാ മൗദൂദിയുടെയും രചനകള്‍ തുര്‍ക്കിയിലെ മിക്ക ഇസ്‌ലാമിക ഗ്രൂപ്പുകള്‍ക്കും വിപ്ലവത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും രാഷ്ട്രീയ ഭാഷ ഒരുക്കുന്നതില്‍ ഏറെ സഹായിച്ചിട്ടുണ്ടെന്ന് കെനാന്‍ ചാഗിര്‍ എഴുതുന്നുണ്ട്. മസ്ജിദുകളോ

ഹസന്‍ ഹനഫിയും ഇടതുപക്ഷ ഇസ്‌ലാമും

Image
ഹസന്‍ ഹനഫിയും ഇടതുപക്ഷ ഇസ്‌ലാമും ഈജിപ്ഷ്യൻ ചിന്തകൻ, പരിഷ്‌കർത്താവ്, ഗ്രന്ഥകർത്താവ്, ഫിലോസഫി പ്രൊഫസർ, ഇസ്‌ലാമിക് ലെഫ്റ്റ് എന്ന  രാഷ്ട്രീയ സംജ്ഞയുടെ ഉപജ്ഞാതാവ് എന്നീ നിലകളിൽ പ്രസിദ്ധനായ ഹസൻ ഹനഫി സമകാലിക  അറബ്- ഇസ്‌ലാമിക വൈജ്ഞാനിക വ്യവഹാരങ്ങളിൽ അനിഷേധ്യമായ ഭാഗദേയം വഹിക്കുന്നു. ആദ്യകാലങ്ങളിൽ ഇഖ്‌വാനുൽ മുസ്‌ലിമിനോട്  ചേർന്ന് പ്രവർത്തിച്ച ഹസൻ ഹനഫി 1970 കളോടെ ഇടതുപക്ഷ ചായ്‌വുള്ള നിലപാടുകള്‍ സ്വീകരിച്ചു. 1967ൽ കൈറോ യൂണിവേഴ്സിറ്റിയിൽ ഇസ്‌ലാമിക്- യൂറോപ്യൻ ഫിലോസോഫി അധ്യാപകനായി. സ്പിനോസ, എഫ്രായിം, ലെസ്സിങ്, സാർത്രെ തുടങ്ങിയവരെ അദ്ദേഹം അറബിയിലേക്ക്‌ ഭാഷാന്തരം ചെയ്തു. 1981ൽ അദീൻ വാ സൗറ ഫി മിസ്ർ (മതവും വിപ്ലവവും ഈജിപ്തിൽ  1952- 1981) എന്ന ബൃഹത്തായ എട്ടു വാള്യങ്ങളുള്ള ഗ്രന്ഥം തയ്യാറാക്കി. അതെ വര്‍ഷം തന്നെ ഇസ്‌ലാമിക് ലെഫ്റ്റ്‌ എന്ന പേരിൽ ഒരു പിരിയോഡിക്കൽ തുടങ്ങുകയും മുസ്‌ലിം നാടുകളിലെ പരിഷ്കരണത്തിനായി മുന്നോട്ടുവെച്ച പ്രോജക്ടുകളെല്ലാം അപര്യാപ്തമായതിനാലാണ് ഇത് തുടങ്ങിയതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. ജമാലുദ്ദിൻ അഫ്ഗാനി, മുഹമ്മദ് അബ്ദു എന്നിവരുടെ ഉർവത്തുൽ വുസ്ക്ക, അൽ മനാർ എന്നീ പ്രസിദ