തുർക്കിയുടെ സയ്യിദ് ഖുതുബും മൗലാനാ മൗദൂദിയും
തുർക്കിയുടെ സയ്യിദ് ഖുതുബും മൗലാനാ മൗദൂദിയും ആധുനിക തുര്‍ക്കിയില്‍ ഇസ്‌ലാമിക ചിന്തയുടെ വളര്‍ച്ചയിലും നവജാഗരണത്തിലും തുര്‍ക്കിഷ് വംശജരെ പോലെതന്നെ ഇസ്‌ലാമിക ലോകത്തെ പ്രമുഖ ചിന്തകരുടെയും സംഭാവനകള്‍ പ്രസ്താവ്യമാണ്. കമാലിസ്റ്റ്, സെക്കുലറിസ്റ്റ് രാഷ്ട്രീയ സാമൂഹിക ഘടനക്കെതിരെ ഇസ്‌ലാമിക ഭൂമികയില്‍ നിന്ന് ശബ്ദമുയര്‍ത്താന്‍ ഇവരുടെയും ചിന്തകള്‍ ഏറെ സഹായിച്ചിട്ടുണ്ട്. ഇസ്‌ലാമിക സാമൂഹിക ഘടന, സംസ്കാരം, സംസ്കരണം, രാഷ്ട്ര നിര്‍മ്മാണം എന്ന് തുടങ്ങി എല്ലാ മേഖലകളിലും ഈ പണ്ഡിതവര്യന്മാരുടെ ചിന്തകള്‍ സ്വാധീനിച്ചിട്ടുണ്ട്. സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി, സയ്യിദ് ഖുത്വുബ്, അലി ശരീഅത്തി എന്നിവരാണ് ഇവയില്‍ പ്രമുഖര്‍. 1950 കളില്‍ ബഹുകക്ഷിഭരണം തുര്‍ക്കിയില്‍ രൂപപ്പെടുത്തിയ സ്വതന്ത്രമായ സാമൂഹിക- രാഷ്ട്രീയ സാഹചര്യം ഇവരുടെ രചനകള്‍ തുര്‍ക്കിയില്‍ പ്രചാരം നേടാന്‍ കാരണമായി. സയ്യിദ് ഖുത്വുബിന്‍റെയും മൗലാനാ മൗദൂദിയുടെയും രചനകള്‍ തുര്‍ക്കിയിലെ മിക്ക ഇസ്‌ലാമിക ഗ്രൂപ്പുകള്‍ക്കും വിപ്ലവത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും രാഷ്ട്രീയ ഭാഷ ഒരുക്കുന്നതില്‍ ഏറെ സഹായിച്ചിട്ടുണ്ടെന്ന് കെനാന്‍ ചാഗിര്‍ എഴുതുന്നുണ്ട്. മസ്ജിദുകളോ...