ബി ഡി എസ് പ്രസ്ഥാനവും സിയോണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളും

"ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ തുടരുന്ന നരമേധത്തിനും അധിനിവേശത്തിനുമെതിരായി അന്താരാഷ്ട്ര തലത്തിൽ ഏറ്റവും ഫലപ്രദമായ പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് ബി ഡി എസ്‌ മുവ്മെന്റ് (BDS- Boycott, Divestment and Sanctions). ആക്ടിവിസ്റ്റായ ഉമർ ബർഗൂതിയുടെ നേതൃത്വത്തിൽ 170 ഓളം ഫലസ്തീനി മനുഷ്യാവകാശ സംഘടനകളുടെ സഹകരണത്തോടെ 2005 ൽ രൂപീകരിക്കപ്പെട്ട സംഘടനയാണിത്. യു എന്‍ സെക്യുരിറ്റി കൗൻസിലിന്റെ 242 -ആം പ്രമേയത്തിന്റെ ചുവടുപിടിച്ച്‌, 1967 ൽ ഇസ്രായേൽ അധിനിവേശം നടത്തിയ പ്രദേശങ്ങളിൽ നിന്നും പിന്മാറാൻ ബി ഡി എസ്‌ ആവശ്യപ്പെടുന്നു.

ഉമർ ബർഗൂതി
യു എസ് കോൺഗ്രസ് പ്രതിനിധികളായ ഇൽഹാൻ ഉമറിനും റാഷിദ ത്വാലിബിനും ബി ഡി എസ്‌ പ്രസ്ഥാനത്തെ അനുകൂലിക്കുന്നു എന്ന പേരിൽ ഇസ്രയേല്‍ സന്ദര്‍ശനത്തിന്‌ അനുമതി നിഷേധിച്ച സംഭവം പ്രസ്ഥാനത്തെക്കുറിച്ച് കൂടുതൽ ചര്‍ച്ചകള്‍ ഉണ്ടാവാന്‍ സഹായിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ റാഷിദാ ത്വാലിബിന്റെ ആവശ്യം നിബന്ധനകൾക്ക് വിധേയമായി അംഗീകരിച്ചിരുന്നെങ്കിലും റാഷിദ തന്നെ തീരുമാനത്തിൽ നിന്നും പിന്‍മാറുകയായിരുന്നു. അമേരിക്കയിൽ ഈ പ്രസ്ഥാനത്തിന്റെ പ്രചരണ പ്രവർത്തനങ്ങൾ ഭരണതലത്തിൽ വരെ ശക്തമായ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ജൂലൈ മാസത്തിൽ അമേരിക്കൻ കോൺഗ്രസിൽ ഭൂരിപക്ഷാഭിപ്രായത്തിൽ ബി ഡി എസ്‌ പ്രസ്ഥാനത്തെ അപലപിക്കുന്ന പ്രമേയം പാസ്സാക്കിയിരുന്നു......."
#BDS
#Israel #Palestine
 (Oct 2, 2019)
more reading..

Comments

Popular posts from this blog

Imam al-Ghazali: The Original Philosopher

ILM al-KALAM : THE JABARITIES AND QADIRITIES

SHAH WALIULLAH AL-DEHLAWI : THOUGHTS AND CONTRIBUTIONS