Posts

Showing posts from November, 2019

വംശീയ ഉന്മൂലനത്തിന്റെ വക്കില്‍ താതാരി മുസ്‌ലിംകള്‍ (Tatari Muslims)

Image
"ക്രിമിയയിലെ താതാരീ മുസ്‌ലിംകള്‍ക്കെതിരെ റഷ്യന്‍ ഭരണകൂട ഭീകരത രൂക്ഷമാകുന്നു. പതിനഞ്ചാം നൂറ്റാണ്ടു മുതല്‍  ക്രിമിയയില്‍ താമസിക്കുന്ന താതാരീ മുസ്‌ലിംകള്‍ക്കെതിരെ റഷ്യന്‍ ഭരണകൂടം ക്രൂരമായ മര്‍ദനമുറകളാണ് സ്വീകരിക്കുന്നത്. 2014-ല്‍ ഉക്രയ്‌നിലെ ക്രിമിയന്‍ പ്രവിശ്യ റഷ്യ പിടിച്ചെടുക്കുകയും റഷ്യയുടെ ഭാഗമാക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് താതാരി മുസ്‌ലിംകള്‍ ഭവനരഹിതരാവുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തിരുന്നു....." More Reading.... http://www.prabodhanam.net/article/8314/691

ദാവൂദ് ഒഗ്‌ലുവും കൂട്ടുകാരും പുതിയ പാര്‍ട്ടിയുണ്ടാക്കുന്നു

Image
"മുന്‍ തുര്‍ക്കി പ്രധാനമന്ത്രിയും തുര്‍ക്കി വിദേശകാര്യ നയത്തിന്റെ ഉപജ്ഞാതാവുമായ അഹ്മദ് ദാവൂദ് ഒഗ്‌ലു എ.കെ പാര്‍ട്ടിയില്‍നിന്നും രാജിവെച്ചു. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹമിപ്പോള്‍. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് ശക്തമായ എതിരാളിയായി മാറുകയാണ് ദാവൂദ് ഒഗ്‌ലുവിന്റെ ലക്ഷ്യം. പുതിയ  പാര്‍ട്ടി  രൂപീകരിക്കേത് ചരിത്രപരമായ  ഉത്തരവാദിത്തമായാണ് അദ്ദേഹം കാണുന്നത്....." more reading http://www.prabodhanam.net/article/8347/693

ഫുആദ് സെസ്‌ഗിന്റെ(Fuat Sezgin, 1924-2018) ശാസ്ത്ര ചരിത്ര ലോകം

Image
"2018 ജൂൺ 30 ന് അന്തരിച്ച ലോക പ്രശസ്ത തുർക്കിഷ് ചരിത്രകാരൻ ഇസ്‌ലാമിക ലോകത്തെ സുവർണ്ണ കാലഘട്ടത്തിലെ പണ്ഡിതപാരമ്പര്യത്തെ ഓർമ്മപ്പെടുത്തുന്ന ബഹുമുഖ പ്രതിഭയായിരുന്നു. ഇരുപത്, ഇരുപത്തിയൊന്ന് നൂറ്റാണ്ടുകളിൽ മുസ്‌ലിംകൾക്ക് സംഭവിച്ച, സംഭവിച്ചുകൊണ്ടിരിക്കുന്ന വൈജ്ഞാനിക സ്തംഭനാവസ്ഥകൾക്കും, യൂറോ സെൻട്രിക്, ഓറിയന്റലിസ്റ് രചനകളിലൂടെ മുസ്‌ലിം സമൂഹത്തിൽ രൂപപ്പെട്ടുവന്ന മോഡേണിസ്റ്റുകൾക്കിടയിലും ഒരു അപവാദമായിരുന്നു സെസ്‌ഗിൻ. വൈജ്ഞാനിക രംഗത്ത് നാലാം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെയുള്ള മധ്യകാല പണ്ഡിതന്മാരുടെ സംഭാവനകളിൽ അഭിമാനം കൊള്ളുകയും അവരുടെ കൃതികളെ അടിസ്ഥാനമാക്കി ഗവേഷണ പഠനങ്ങൾക്ക് നേതൃത്ത്വം നൽകുകയും ചെയ്തിരുന്ന പണ്ഡിതനായിരുന്നു അദ്ദേഹം....." more reading https://tibaq.in/sezgin-science-history/

ശുലെ യുക്‌സൽ ശെൻലർ (Şule Yüksel Şenler) തുർക്കിയുടെ മാൽകം എക്സ്

Image

പുനരാലോചന തേടുന്ന ഇസ്‌ലാമിക രാഷ്ട്രീയ പഠനങ്ങൾ

Image
"ഇസ്‌ലാമിക വൈജ്ഞാനിക വ്യവഹാര മേഖലകളില്‍ 16-ാം നൂറ്റാണ്ടിന്റെ ആദ്യ പാദം വരെയെങ്കിലും മുസ്‌ലിം പണ്ഡിതരുടെ അമൂല്യ സംഭാവനകള്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം എല്ലാ ശാസ്ത്ര വിഷയങ്ങളിലും, വിശിഷ്യാ സാമൂഹ്യശാസ്ത്ര മേഖലകളില്‍ മുസ്‌ലിം പണ്ഡിതരുടെ വൈജ്ഞാനിക സംഭാവനകള്‍, പക്ഷേ ആധുനിക ലോകത്തില്‍ കൂടുതലും തമസ്‌കരിക്കപ്പെടുകയാണുണ്ടായത്. ഇസ്‌ലാമിക ലോകത്ത് പോലും ഈ ശാസ്ത്ര വിഷയങ്ങളിലെല്ലാം യൂറോപ്യന്‍ ചിന്തകരുടെ വൈജ്ഞാനിക വ്യവഹാരങ്ങള്‍ക്കാണ് കൂടുതല്‍ പ്രചാരം ലഭിച്ചത്. സാമ്രാജ്യത്വം, അധിനിവേശം, കോളനിവല്‍ക്കരണം എന്നിവയെല്ലാം ഗൗരവമാർന്ന ഈ സാഹചര്യത്തിന് കളമൊരുക്കിയിട്ടുണ്ട്. പ്രാദേശികമായ ചിന്തകള്‍ക്കുപരി അധിനേവേശകന്റെ ആശയത്തിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചത് അറബ്-മുസ്‌ലിം നാടുകളിലെയും മറ്റു പ്രദേശങ്ങളിലെയും മുസ്‌ലിം ചിന്തകരുടെ രചനകളും ആശയങ്ങളെയും അവഗണിക്കുന്നതിന് പ്രധാന കാരണമായി തീര്‍ന്നു. അധികാരം, ശക്തി, ജനസമ്മതി, സാമൂഹികനിര്‍മ്മാണം, രാഷ്ട്ര വികാസം എന്ന് തുടങ്ങി ദേശനിര്‍മ്മാണത്തിലെ ഒട്ടുമിക്ക വിഷയങ്ങളിലും മുസ്‌ലിം പണ്ഡിതരുടെ ചിന്തകള്‍ ഇന്നും ലഭ്യമാണ്. ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനത...

മുസ്‍ലിം സമുദായവും രാഷ്ട്രീയ പ്രതിനിധാനങ്ങളും – ഇസ്‍ലാമിക രാഷ്ട്രീയ ചിന്തയുടെ പുതിയകാല വികാസങ്ങളെകുറിച്ചുള്ള അഞ്ച് പഠനങ്ങൾക്കൊരു ആമുഖം

Image
"ഇസ്‍ലാമിക രാഷ്ട്രീയ ചിന്ത, മുസ്‍ലിം സമുദായത്തിന്റെ രാഷ്ട്രീയ പ്രതിനിധാനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഗൗരവതരമായ ചർച്ചകളാണ് നടക്കുന്നത്. ഇസ്‍ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളും അന്താരാഷ്ട്ര ബന്ധങ്ങളും മുസ്‍ലിം സമൂഹത്തിന്റെ ദേശാനന്തര ഇടപെടലുകളും നിരവധി പഠനങ്ങൾക്ക് വിധേയമാകുന്നുണ്ട്. ഇവയൊക്കെ ഇസ്‍ലാമിക രാഷ്ട്രീയ വ്യവഹാരത്തിന്റെ വികാസത്തിനും പുനരാലോചനക്കും സാധ്യതയൊരുക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് ഈ വർഷത്തിൽ പ്രസിദ്ധീകൃതമായത്. ഈ മേഖലയിൽ സുപ്രധാനമായ രചനയാണ് ഹിലാൽ അഹ്‍മദിന്റെ  Siyasi Muslims A Story of Political Islams in India  എന്ന കൃതി. മുസ്‍ലിം വർഗീയത, മുസ്‍ലിം വിഭാഗീയത, മുസ്‍ലിം/ ഇസ്‍ലാമിക തീവ്രവാദം എന്നിവയുടെ പൂരകമായി മുസ്‍ലിം രാഷ്ട്രീയത്തെ ഉപയോഗിക്കുന്ന രാഷ്ട്രീയ സാഹചര്യമാണിപ്പോൾ. ഈ സവിശേഷ സാഹചര്യത്തിൽ മുസ്‍ലിം പ്രതിനിധാനം, രാഷ്ട്രീയ ചർച്ചകൾ, തെരെഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ പങ്കാളിത്തം, ബി.ജെ.പി പോലുള്ള വലതുപക്ഷ പാർട്ടികളോടുള്ള രാഷ്ട്രീയ സമീപനം തുടങ്ങി ഗൗരവതരമായ രാഷ്ട്രീയ വിശകലനങ്ങൾ ഈ കൃതിയിലൂണ്ട്. മുസ്‍ലിം വോട്ടുബാങ്ക്, മുസ്‍ലിം പ്രീണനം എന...

മുര്‍സി: ഈജിപ്തിന്റെ ജനാധിപത്യവും മുസ്‌ലിം ബ്രദര്‍ഹുഡും

Image
"ഈജിപ്തിന്റെ ചരിത്രത്തിലെ ആദ്യ സിവിലിയൻ ഭരണാധികാരി ഡോ. മുഹമ്മദ് മുർസിയുടെ രക്തസാക്ഷിത്വം അറബ് ലോകത്തിലെ ജനാധിപത്യ ക്രമത്തെക്കുറിച്ച് പുനരാലോചനക്ക് കാരണമായി മാറി. അറബ് ജനതയുടെ ജനാധിപത്യവൽക്കരണത്തിനു വേണ്ടി വാശി പിടിക്കുന്നവരെല്ലാം ഈജിപ്തിലെ ഇഖ് വാനുൽ മുസ്‌ലിമൂന്‍ പോലുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങൾക്ക് മാത്രം ജനാധിപത്യ പ്രക്രിയ അനുവദിച്ചുകൊടുക്കാറില്ല എന്ന സമകാലിക യാഥാർഥ്യം വ്യക്തമാക്കിത്തരുന്നുണ്ട്. അബ്ദുല്‍ ഫത്താഹ് അല്‍-സീസി ഒരു വർഷം നീണ്ടു നിന്ന മൂർസി ഭരണകൂടത്തെ ജനറൽ അബ്ദുൽ ഫത്താഹ് സീസി നിഷ്കാസനം ചെയ്യാൻ അവസരം ഒരുക്കുന്നതിൽ ഗൗരവകരമായ വിവിധ സാമൂഹിക- രാഷ്‌ട്രീയ സാഹചര്യങ്ങളും കാരണമായിട്ടുണ്ട്. ഫുദൂൽ എന്ന് വിളിക്കപ്പെടുന്ന ഹുസ്നി മുബാറക്കിന്റെ കാലത്തെ ഉദ്യോഗസ്ഥ വൃന്ദവും അനുഭാവികളും മുർസി ഭരണകൂടത്തിന്റെ തകർച്ചയിലും അട്ടിമറിയിലും കാരണമായിട്ടുണ്ട്. മുബാറക് ഘട്ടത്തോട് വിനീതവിധേയത്വവും, ഇഖ് വാൻ വിരുദ്ധതയും മുഖമുദ്രയായിരുന്ന ഈ വിഭാഗം അബ്ദുൽ ഫത്താഹ് സീസിയുടെ അധികാരക്കയ്യേറ്റത്തിന് ദ്രുതഗതിയിൽ സ്വീകാര്യത ലഭിക്കാൻ വഴിയൊരുക്കിക്കൊടുത്തിട്ടുണ്ട്. അറബ് ജനതയിൽ ചരിത്രപരമായി അപ്രമാദിത്വമുള്ള മില...

ബി ഡി എസ് പ്രസ്ഥാനവും സിയോണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളും

Image
"ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ തുടരുന്ന നരമേധത്തിനും അധിനിവേശത്തിനുമെതിരായി അന്താരാഷ്ട്ര തലത്തിൽ ഏറ്റവും ഫലപ്രദമായ പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് ബി ഡി എസ്‌ മുവ്മെന്റ് (BDS- Boycott, Divestment and Sanctions). ആക്ടിവിസ്റ്റായ ഉമർ ബർഗൂതിയുടെ നേതൃത്വത്തിൽ 170 ഓളം ഫലസ്തീനി മനുഷ്യാവകാശ സംഘടനകളുടെ സഹകരണത്തോടെ 2005 ൽ രൂപീകരിക്കപ്പെട്ട സംഘടനയാണിത്. യു എന്‍ സെക്യുരിറ്റി കൗൻസിലിന്റെ 242 -ആം പ്രമേയത്തിന്റെ ചുവടുപിടിച്ച്‌, 1967 ൽ ഇസ്രായേൽ അധിനിവേശം നടത്തിയ പ്രദേശങ്ങളിൽ നിന്നും പിന്മാറാൻ ബി ഡി എസ്‌ ആവശ്യപ്പെടുന്നു. ഉമർ ബർഗൂതി യു എസ് കോൺഗ്രസ് പ്രതിനിധികളായ ഇൽഹാൻ ഉമറിനും റാഷിദ ത്വാലിബിനും ബി ഡി എസ്‌ പ്രസ്ഥാനത്തെ അനുകൂലിക്കുന്നു എന്ന പേരിൽ ഇസ്രയേല്‍ സന്ദര്‍ശനത്തിന്‌ അനുമതി നിഷേധിച്ച സംഭവം പ്രസ്ഥാനത്തെക്കുറിച്ച് കൂടുതൽ ചര്‍ച്ചകള്‍ ഉണ്ടാവാന്‍ സഹായിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ റാഷിദാ ത്വാലിബിന്റെ ആവശ്യം നിബന്ധനകൾക്ക് വിധേയമായി അംഗീകരിച്ചിരുന്നെങ്കിലും റാഷിദ തന്നെ തീരുമാനത്തിൽ നിന്നും പിന്‍മാറുകയായിരുന്നു. അമേരിക്കയിൽ ഈ പ്രസ്ഥാനത്തിന്റെ പ്രചരണ പ്രവർത്തനങ്ങൾ ഭരണതലത്തിൽ വരെ ശക്തമായ ചല...

കുർദ് പ്രശ്നവും തുർക്കിയുടെ ദേശീയ പ്രതിസന്ധികളും

(ഉത്തരകാലം, 31 October 2019) തുർക്കിയുടെ സിറിയൻ സൈനികാക്രമണം ലോകതലത്തിൽ തന്നെ വിമർശന വിധേയമായി. കുർദ് ജനതയുടെ അവകാശവാദങ്ങളോട് ചരിത്രപരമായി വിവാദപരമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ച തുർക്കിയുടെ സിറിയൻ സൈനിക ഇടപെടലിനെ കുർദുകൾക്കെതിരായ വംശീയ ഉന്മൂലനം എന്നും സിറിയക്ക് മേലുള്ള കടന്നുകയറ്റമെന്നും വിലയിരുത്തപ്പെട്ടു.  തുർക്കിയുടെ ദേശീയ/ആഭ്യന്തര സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളും ദേശീയ സുരക്ഷയെക്കുറിച്ച വിഹ്വലതകളുമാണ് ഈ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്...... http://utharakalam.com/kurd+issue+turkey+?fbclid=IwAR0_cFLdOMr3FycIA9vDXMCny8icmT_cvfEM2-zJhOvKRTKjp0zDASMy4O4

'Turkey Politics in Erdogan Era' (Irshadiya Campus Feroke 12/7/2018)

Image

ലബനാനിലെ പ്രക്ഷോഭത്തെക്കുറിച്ച് 'ശബാബ്' ആഴ്ചപ്പതിപ്പിൽ ( 1 November 2019)

Image