പുനരാലോചന തേടുന്ന ഇസ്‌ലാമിക രാഷ്ട്രീയ പഠനങ്ങൾ
"ഇസ്‌ലാമിക വൈജ്ഞാനിക വ്യവഹാര മേഖലകളില്‍ 16-ാം നൂറ്റാണ്ടിന്റെ ആദ്യ പാദം വരെയെങ്കിലും മുസ്‌ലിം പണ്ഡിതരുടെ അമൂല്യ സംഭാവനകള്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം എല്ലാ ശാസ്ത്ര വിഷയങ്ങളിലും, വിശിഷ്യാ സാമൂഹ്യശാസ്ത്ര മേഖലകളില്‍ മുസ്‌ലിം പണ്ഡിതരുടെ വൈജ്ഞാനിക സംഭാവനകള്‍, പക്ഷേ ആധുനിക ലോകത്തില്‍ കൂടുതലും തമസ്‌കരിക്കപ്പെടുകയാണുണ്ടായത്. ഇസ്‌ലാമിക ലോകത്ത് പോലും ഈ ശാസ്ത്ര വിഷയങ്ങളിലെല്ലാം യൂറോപ്യന്‍ ചിന്തകരുടെ വൈജ്ഞാനിക വ്യവഹാരങ്ങള്‍ക്കാണ് കൂടുതല്‍ പ്രചാരം ലഭിച്ചത്. സാമ്രാജ്യത്വം, അധിനിവേശം, കോളനിവല്‍ക്കരണം എന്നിവയെല്ലാം ഗൗരവമാർന്ന ഈ സാഹചര്യത്തിന് കളമൊരുക്കിയിട്ടുണ്ട്. പ്രാദേശികമായ ചിന്തകള്‍ക്കുപരി അധിനേവേശകന്റെ ആശയത്തിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചത് അറബ്-മുസ്‌ലിം നാടുകളിലെയും മറ്റു പ്രദേശങ്ങളിലെയും മുസ്‌ലിം ചിന്തകരുടെ രചനകളും ആശയങ്ങളെയും അവഗണിക്കുന്നതിന് പ്രധാന കാരണമായി തീര്‍ന്നു. അധികാരം, ശക്തി, ജനസമ്മതി, സാമൂഹികനിര്‍മ്മാണം, രാഷ്ട്ര വികാസം എന്ന് തുടങ്ങി ദേശനിര്‍മ്മാണത്തിലെ ഒട്ടുമിക്ക വിഷയങ്ങളിലും മുസ്‌ലിം പണ്ഡിതരുടെ ചിന്തകള്‍ ഇന്നും ലഭ്യമാണ്. ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹനിര്‍മ്മാണം, വികസനം, നിയന്ത്രണം, നീതി നിര്‍വ്വഹണവുമെല്ലാം വിശാലാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യുന്ന ഈ രചനകള്‍ പുനര്‍വായിക്കുകയും കാലികമായി അടയാളപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. പാശ്ചാത്യ വൈജ്ഞാനിക ശൂന്യാവസ്ഥയും അന്തരാളതയെയും കുറിക്കാനായി അവരുപയോഗിച്ച ‘ഇരുണ്ടയുഗം’ എന്ന പദപ്രയോഗത്തെ പൊതുവായി വ്യാഖ്യാനിക്കുകയാണ് ചെയ്തത്. പതിനാറാം നൂറ്റാണ്ട് വരെ അറബ് മുസ്‌ലിം നാടുകളിലും മറ്റു കിഴക്കന്‍ ദേശങ്ങളിലും സംഭവിച്ച വൈജ്ഞാനിക മുന്നേറ്റങ്ങളെ കണക്കിലെടുക്കാത്ത വിദ്യാഭ്യാസക്രമവും ചിന്തകളുമാണ് ഇന്നും നിലനിൽക്കുന്നത്. രാഷ്ട്രമീമാംസയില്‍ പുരാതന മധ്യകാലഘട്ടങ്ങളെല്ലാം ഗ്രീസും പടിഞ്ഞാറന്‍ ചിന്തകളും മാത്രമായി വരുന്നതും ആധുനിക-രാഷ്ട്രീയ ചിന്തകളില്‍ മുസ്‌ലിം പണ്ഡിതരുടെ ആശയങ്ങള്‍ക്ക് ഇടംലഭിക്കാതെ വരുന്നതും ഇതിന്റെ ഉദാഹരണങ്ങളാണ്........"
more reading
http://campusalive.in/islam-politics-studies/
more reading
http://campusalive.in/islam-politics-studies/
Comments