മുസ്‍ലിം സമുദായവും രാഷ്ട്രീയ പ്രതിനിധാനങ്ങളും – ഇസ്‍ലാമിക രാഷ്ട്രീയ ചിന്തയുടെ പുതിയകാല വികാസങ്ങളെകുറിച്ചുള്ള അഞ്ച് പഠനങ്ങൾക്കൊരു ആമുഖം

"ഇസ്‍ലാമിക രാഷ്ട്രീയ ചിന്ത, മുസ്‍ലിം സമുദായത്തിന്റെ രാഷ്ട്രീയ പ്രതിനിധാനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഗൗരവതരമായ ചർച്ചകളാണ് നടക്കുന്നത്. ഇസ്‍ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളും അന്താരാഷ്ട്ര ബന്ധങ്ങളും മുസ്‍ലിം സമൂഹത്തിന്റെ ദേശാനന്തര ഇടപെടലുകളും നിരവധി പഠനങ്ങൾക്ക് വിധേയമാകുന്നുണ്ട്. ഇവയൊക്കെ ഇസ്‍ലാമിക രാഷ്ട്രീയ വ്യവഹാരത്തിന്റെ വികാസത്തിനും പുനരാലോചനക്കും സാധ്യതയൊരുക്കുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് ഈ വർഷത്തിൽ പ്രസിദ്ധീകൃതമായത്. ഈ മേഖലയിൽ സുപ്രധാനമായ രചനയാണ് ഹിലാൽ അഹ്‍മദിന്റെ Siyasi Muslims A Story of Political Islams in India എന്ന കൃതി. മുസ്‍ലിം വർഗീയത, മുസ്‍ലിം വിഭാഗീയത, മുസ്‍ലിം/ ഇസ്‍ലാമിക തീവ്രവാദം എന്നിവയുടെ പൂരകമായി മുസ്‍ലിം രാഷ്ട്രീയത്തെ ഉപയോഗിക്കുന്ന രാഷ്ട്രീയ സാഹചര്യമാണിപ്പോൾ. ഈ സവിശേഷ സാഹചര്യത്തിൽ മുസ്‍ലിം പ്രതിനിധാനം, രാഷ്ട്രീയ ചർച്ചകൾ, തെരെഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ പങ്കാളിത്തം, ബി.ജെ.പി പോലുള്ള വലതുപക്ഷ പാർട്ടികളോടുള്ള രാഷ്ട്രീയ സമീപനം തുടങ്ങി ഗൗരവതരമായ രാഷ്ട്രീയ വിശകലനങ്ങൾ ഈ കൃതിയിലൂണ്ട്. മുസ്‍ലിം വോട്ടുബാങ്ക്, മുസ്‍ലിം പ്രീണനം എന്നീ ചർച്ചകൾ മുസ്‍ലിം സമുദായം രാഷ്ട്രീയവബോധമുള്ളവരാണ് എന്ന കാഴ്ചപ്പാട് രൂപപ്പെടുത്താൻ കാരണമായിട്ടുണ്ടെന്നു ഹിലാൽ അഹ്‍മദ് എഴുതുന്നു. കൂടാതെ, ഈ രാഷ്ട്രീയവബോധം മുസ്‍ലിം സമുദായത്തെ സാമുദായികവൽക്കരിക്കാൻ പ്രേരിപ്പിക്കുന്നു എന്ന തെറ്റിദ്ധാരണ വ്യാപകമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ആധുനിക ഇന്ത്യയിലെ മുസ്‍ലീങ്ങളുടെ  മതകീയത, ന്യൂനപക്ഷം എന്ന മുസ്‍ലിം സ്വത്വം, ഇസ്‍ലാമികവൽക്കരണം, പ്രബോധനം, ഇന്ത്യൻ സെക്യുലരിസം, സംവരണം, പിന്നാക്കാവസ്ഥ, മുസ്‍ലീങ്ങളുടെ രാഷ്ട്രീയ ഭാവി തുടങ്ങിയ കാലിക പ്രസക്തമായ ആലോചനകൾ ഈ കൃതിയിൽ വായിക്കാം........."
more reading

Comments

Popular posts from this blog

ILM al-KALAM : THE JABARITIES AND QADIRITIES

Imam al-Ghazali: The Original Philosopher

SHAH WALIULLAH AL-DEHLAWI : THOUGHTS AND CONTRIBUTIONS