മുര്‍സി: ഈജിപ്തിന്റെ ജനാധിപത്യവും മുസ്‌ലിം ബ്രദര്‍ഹുഡും

"ഈജിപ്തിന്റെ ചരിത്രത്തിലെ ആദ്യ സിവിലിയൻ ഭരണാധികാരി ഡോ. മുഹമ്മദ് മുർസിയുടെ രക്തസാക്ഷിത്വം അറബ് ലോകത്തിലെ ജനാധിപത്യ ക്രമത്തെക്കുറിച്ച് പുനരാലോചനക്ക് കാരണമായി മാറി. അറബ് ജനതയുടെ ജനാധിപത്യവൽക്കരണത്തിനു വേണ്ടി വാശി പിടിക്കുന്നവരെല്ലാം ഈജിപ്തിലെ ഇഖ് വാനുൽ മുസ്‌ലിമൂന്‍ പോലുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങൾക്ക് മാത്രം ജനാധിപത്യ പ്രക്രിയ അനുവദിച്ചുകൊടുക്കാറില്ല എന്ന സമകാലിക യാഥാർഥ്യം വ്യക്തമാക്കിത്തരുന്നുണ്ട്.

അബ്ദുല്‍ ഫത്താഹ് അല്‍-സീസി
ഒരു വർഷം നീണ്ടു നിന്ന മൂർസി ഭരണകൂടത്തെ ജനറൽ അബ്ദുൽ ഫത്താഹ് സീസി നിഷ്കാസനം ചെയ്യാൻ അവസരം ഒരുക്കുന്നതിൽ ഗൗരവകരമായ വിവിധ സാമൂഹിക- രാഷ്‌ട്രീയ സാഹചര്യങ്ങളും കാരണമായിട്ടുണ്ട്. ഫുദൂൽ എന്ന് വിളിക്കപ്പെടുന്ന ഹുസ്നി മുബാറക്കിന്റെ കാലത്തെ ഉദ്യോഗസ്ഥ വൃന്ദവും അനുഭാവികളും മുർസി ഭരണകൂടത്തിന്റെ തകർച്ചയിലും അട്ടിമറിയിലും കാരണമായിട്ടുണ്ട്. മുബാറക് ഘട്ടത്തോട് വിനീതവിധേയത്വവും, ഇഖ് വാൻ വിരുദ്ധതയും മുഖമുദ്രയായിരുന്ന ഈ വിഭാഗം അബ്ദുൽ ഫത്താഹ് സീസിയുടെ അധികാരക്കയ്യേറ്റത്തിന് ദ്രുതഗതിയിൽ സ്വീകാര്യത ലഭിക്കാൻ വഴിയൊരുക്കിക്കൊടുത്തിട്ടുണ്ട്. അറബ് ജനതയിൽ ചരിത്രപരമായി അപ്രമാദിത്വമുള്ള മിലിറ്ററിയുടെ ഭാഗധേയത്തെ അവഗണിച്ചത് മുർസി ഭരണകൂടത്തിന് സംഭവിച്ച പ്രധാന അപാകതകളിലൊന്നാണ്. 1952 മുതൽ 2012 വരെ ഈജിപ്ത് ഭരിച്ച പട്ടാള ഭരണാധികാരികൾ മിലിട്ടറിയുടെ അധികാര കേന്ദ്രങ്ങളിലുള്ള സ്വാധീനം ഊട്ടിയുറപ്പിച്ചിരുന്നു. പ്രതിരോധ മന്ത്രിയായി സീസിയെ തെരെഞ്ഞെടുത്ത മുർസി ഭരണകൂടം വിപത്ത് വിളിച്ചു വരുത്തുകയാണുണ്ടായത്. രാഷ്ട്രീയമായ ബഹുസ്വരത നിലനിർത്തുന്നതിന്‌ അതിപ്രധാന ഭരണ തസ്തികളിൽ ഇഖ് വാനിന്നു പുറത്തുള്ളവരുടെ സേവനം നല്ലതാണ് എന്ന ചിന്തയിൽ നിന്നാണ് സീസിയെപ്പോലുള്ളവർക്ക് സുപ്രധാന സ്ഥാനങ്ങൾ നൽകിയത്. വർഷങ്ങളായി ഈജിപ്ഷ്യൻ ജനതയെ അടിച്ചമർത്താൻ ഉപയോഗിച്ച ഭരണഘടനയുടെ ഭേദഗതി പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ഭരണഘടനയിൽ ശരീഅത്തിന്റെ സ്ഥാനം പ്രധാന ചർച്ചാ വിഷയമായിരുന്നു. ഭരണഘടനയിലെ ശരീഅത്തിന്റെ മര്‍മ്മപ്രധാനമായ സ്ഥാനത്തിനായുള്ള വാദം മറ്റു പാനലിസ്റ്റുകള്‍ അംഗീകരിച്ചില്ല. ഇത് പിന്നീട് സലഫികളുടെ നിലപാട് മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ചു. കൂടാതെ ധൃതി പിടിച്ച നീക്കങ്ങളും ഇഖ് വാനീ- സലഫീ വിഭാഗക്കൾക്ക് പ്രാമുഖ്യം നൽകാൻ ശ്രമിച്ചതും പൊതുജനങ്ങൾക്കിടയിൽ അസ്വസ്ഥതയും സംശയങ്ങളും രൂപപ്പെടാൻ കാരണമായിട്ടുണ്ട്. 1928 മുതൽ പ്രതിപക്ഷ സ്വരമായി ഇഖ് വാൻ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും വിവിധ ഭരണകൂടങ്ങളുടെ മർദ്ധക നിലപാടുകൾ കാരണം സ്വതന്ത്രമായി രാഷ്ട്രീയ പ്രവർത്തനം നടത്താനോ ദേശീയ തലത്തിൽ ഭരണപരിചയം നേടാനോ ഇഖ് വാനിന് സാധിക്കാതിരുന്നത് മുർസി ഭരണകൂടത്തിന്റെ തീരുമാനങ്ങളിൽ നിഴലിച്ചുകണ്ടു........."
#morsi #Egypt #MB
more reading..

Comments

Popular posts from this blog

ILM al-KALAM : THE JABARITIES AND QADIRITIES

Imam al-Ghazali: The Original Philosopher

SHAH WALIULLAH AL-DEHLAWI : THOUGHTS AND CONTRIBUTIONS